അരയൻക്കാവില്‍ ഗ്രഹസ്ഥനെ വീട്ടിൽ കയറി കുത്തിയ കേസിലെ പ്രതികൾ പിടിയിൽ

അരയൻക്കാവില്‍ ഗ്രഹസ്ഥനെ വീട്ടിൽ കയറി കുത്തിയ കേസിലെ പ്രതികൾ പിടിയിൽ
Mar 23, 2023 09:40 AM | By Piravom Editor

ആമ്പല്ലൂർ.... അരയൻ കാവില്‍,ഹ്രഗസ്ഥനെ വീട്ടിൽ കയറി കുത്തിയ കേസിലെ പ്രതികൾ പിടിയിൽ. അരയൻക്കാവിൽ കണ്ടക്കാട്ട് തങ്കച്ചനെ കുത്തി പരിക്കേല്‍പിച്ച പ്രതികളെയാണ്  മുളന്തുരുത്തി പോലീസ് ഇന്‍സ്പെക്ടര്‍ പിഎസ് ഷിജുവും സംഘവും അറസ്റ്റ് ചെയ്ത്തത്.

അരയൻകാവില്‍ മാര്‍ച്ച്‌ 9 ന് രാത്രി 9 മണിക്ക് ആയിരുന്നു സംഭവം. ഇടപ്പള്ളി നോര്‍ത്ത് വട്ടേക്കുന്ന് അമ്ബലത്തിങ്കല്‍ വീട്ടില്‍ രാധാകൃഷ്ണന്‍ മകന്‍ ജിത്തു 26 വയസ്സ്, അരയന്‍ കാവ് കുലയറ്റിക്കര, അമ്ബലത്തിങ്കല്‍ വീട്ടില്‍ ബാലകൃഷ്ണന്‍ മകന്‍ ഗോപാലകൃഷ്ണന്‍ 53 വയസ്സ്, തൃക്കാക്കര നോര്‍ത്ത് പുതിയ വീട്ടില്‍ അബ്ദുള്‍ റഹ്മാന്‍ മകന്‍ റിഷ് താഷ് 36 വയസ്സ് എന്നിവരെ തിങ്കളാഴ്ച വൈകിട്ടും രാമേശ്വരം വില്ലേജില്‍, മട്ടാഞ്ചേരി കരയില്‍, പാണ്ടിക്കുടി ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ഫൈസല്‍ 42 വയസ്സ് എന്നയാളെ ഇന്ന് ഉച്ചയോടെയും ആണ് അറസ്റ്റ് ചെയ്തത്.മാര്‍ച്ച്‌ 9ന് രാത്രി 9 മണി കഴിഞ്ഞ് ഒരു ബൈക്കിലും കാറിലും ആയി എത്തിയ പ്രതികളില്‍, ബൈക്കില്‍ എത്തിയ രണ്ടു പ്രതികള്‍ കത്തി കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. നാട്ടില്‍ വേറെയും ശത്രുക്കളുള്ള തങ്കച്ചന്, അതുകൊണ്ടു തന്നെ ആരാണ് തന്നെ ആക്രമിച്ചതെന്ന് അറിയില്ലായിരുന്നു. തുടക്കത്തില്‍ തെളിവുകളൊന്നും ഇല്ലാതിരുന്ന കേസില്‍ സിസിടിവിയുടേയും സൈബര്‍ സെല്ലിന്‍്റെയും സഹായത്തോടെ നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിയാനായത്. പ്രതികളിലൊരാളായ ഗോപാലകൃഷ്ണന്ന്റെ മകനെ സ്കൂളില്‍ അടിപിടിയുണ്ടാക്കിയതിന്‍്റെ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ആ സ്കൂളിലെ പിടിഎ കമ്മറ്റി അംഗവും അയല്‍വാസിയുമായ തങ്കച്ചനാണ് തന്റെ മകനെ പുറത്താക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന തെറ്റിദ്ധാരണയാണ് തങ്കച്ചനോട് ഗോപാലകൃഷ്ണന് വൈരാഗ്യമുണ്ടാകാന്‍ കാരണം. തുടര്‍ന്ന് ഗോപാലകൃഷ്ണന്‍്റെ അനുജന്‍ രാധാകൃഷ്ണന്‍്റെ മകന്‍ ഇടപ്പള്ളി വട്ടേക്കുന്നത്ത് താമസിക്കുന്ന ജിത്തുവിനോട് ഇക്കാര്യം പറയുകയും ജിത്തു തന്‍്റെ ക്രിമിനല്‍ പാശ്ചാത്തലമുള്ള സുഹൃത്തുക്കളേയും കൂട്ടി വന്ന് ഓട്ടോറിക്ഷയില്‍ വരികയായിരുന്ന തങ്കച്ചനെ ബൈക്കിലും കാറിലും ആയി പിന്‍തുടര്‍ന്ന് ആളില്ലാത്ത സ്ഥലത്ത് വെച്ച്‌ ബൈക്ക് വട്ടം വെച്ച്‌ തടഞ്ഞു നിര്‍ത്തി കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇതിലെ പ്രതി ജിത്തുവിന്‍്റെ അച്ഛന്‍ രാധാകൃഷ്ണന്‍ ഗോപാലകൃഷ്ണന്‍്റെ അനുജനും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായിരുന്നയാളും 2007 ല്‍ വെട്ടേറ്റ് മരിച്ചയാളുമാണ്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐപിഎസിന്‍റെ നിര്‍ദ്ദേശപ്രകാരം പുത്തന്‍കുരിശ് ഡിവൈഎസ്‌പി ടി.ബി വിജയന്‍്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു അന്വേഷണം. പിറവം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കിയ പ്രതികളെ ഏപ്രില്‍ 4 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പുത്തന്‍കുരിശ് ഡിവൈഎസ്‌പി ടി.ബി വിജയന്‍ അറിയിച്ചു. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ സുമിത എസ്.എന്‍, മോഹനന്‍, സുരേഷ് വി.ടി, എഎസ്‌ഐ സന്തോഷ്, എസ്‌സിപിഒമാരായ ഗിരീഷ്, വിനോദ്, വിനു, സിപിഒ രാകേഷ് എന്നിവരും ഉണ്ടായിരുന്നു.

The accused in the case of stabbing Hragasthan in Arayankavi were arrested

Next TV

Related Stories
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

May 9, 2025 10:49 AM

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

രാത്രി സാബുവിന്റേതടക്കം 2 മൃതദേഹം ഉണ്ടായിരുന്നു. ഇതിൽ ഒന്നിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. രാത്രി സാബുവിന്റെ മൃതദേഹം വച്ച ശേഷം അതിലേക്കുള്ള...

Read More >>
വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

May 9, 2025 10:36 AM

വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി...

Read More >>
നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 10:31 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിനും ലോറിക്കുമിടയിൽ സൈക്കിള്‍ യാത്രികൻ കുടുങ്ങിപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 9, 2025 06:36 AM

വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്....

Read More >>
Top Stories